
കുരിക്കല്ലേരി എവിടെ?—
കോഴിക്കോടിന്നടുത്തുള്ള ഏതോ ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നും
നഗരത്തിലെ ഏതോ സര്ക്കാരാപ്പീസില് ക്ലാര്‍ക്കായിജോലിചെയ്തും
നാടക-സിനിമാ അഭിനയങളുമായി കുരിക്കല്ലേരി എന്നൊരു മനുഷ്യന്
ഉണ്ടായിരുന്നു,ഇപ്പൊള്‍ അദ്ദേഹം എവിടെയാണ് ?
കുരിക്കല്ലേരിയെപ്പറ്റി ഓര്‍മ്മിക്കാതെ എന്ത് ?നാടകം എന്ത് ജീവിതം ?
1978-7

സുമതിടീച്ചര്‍ ആദ്യമായി കോളജില്‍ ക്ലസ്സെടുക്കുന്നത് ഞങള്‍ക്കായിരുന്നു.(ഇപ്പോള്‍ കോളജ് പ്രിന്‍സിപ്പല്‍-)ടീച്ചറെ കരയിപ്പിച്ചുവിട്ടതില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നവന് വയനാട്ടുകാരന് പവിത്രനായിരുന്നു, എന്നേയും പ്രേംചന്തിനേയും മധുമാസ്റ്റ്റുമായി ബന്ധിപ്പിച്ച കണ്ണി.അശേഷം നക്സലൈറ്റ് ചിന്തയില്ലാതിരുന്ന പവിത്രന് മധുമാസ്റ്റ്റുടെ വയനാടന്‍ അധ്യാപനകാലത്തെ അരുമശിഷ്യനായിരുന്നു.
വയനാട്ടില്‍നിന്നും നഗരത്തിലെ കോളജ് ഹോസ്റ്റലിലെ റാഗിങില്‍ തോറ്റ് മധുമാസ്റ്ററുടെ വീട്ടിലായിരുന്നു അവന്റെ പൊറുതി.

(പവിത്രനെ കഴിഞതവണ കോഴിക്കോട്ടങാടിയില്‍ നിന്നും കളഞ്ഞുകിട്ടിയപ്പോള്‍.........)
മധുമാസ്റ്റ്റെപ്പോലോരാളെ ആചാര്യനായി കിട്ടിയതില്‍ ഞങള്‍ മൂവരും ആഹ്ലാദിച്ചു.തുടര്‍ന്നുള്ള ദിവസങള് കോളജ് വിട്ടാല്‍ നേരെ മധുമാസ്റ്റ്റുടെ വീട്ടിലേക്കാണ്,യാത്ര.പ്രേംചന്ദിന് താത്വിക സംശയങള്,എനിക്ക് നാടക താല്പ്പര്യങള്.മുത്തപ്പന് കാവിന്നരികിലെ മാസ്റ്റ്റുടെ തറവാട് വീടിന്റെ തട്ടിന്‍പുറം-അവിടെയായിരുന്നു മാഷിന്റെ വാസം-ഞങളുടെ രാഷ്ട്രീയ പാഠശാലയായി

(പ്രേംചന്ദ്...ഇപ്പോള്‍...)
രണ്ട് അവിവാഹിത വാര്‍ധക്യങള്‍,മാഷുടെ അമ്മാവനും ഇളയമ്മയും വിവാഹിതയായ മറ്റൊരു ഇളയമ്മ,അവരും വ്രദ്ധ.ഇവര്‍ക്കാര്‍ക്കും തട്ടിന്‍പുറത്ത് വന്നുപോകുന്നവരെപ്പറ്റി യാതോരു ഉല്‍കണ്ഠയും ഇല്ലായിരുന്നു.അയ്യോ എന്റെ തലതെറിച്ചുപോയേ എന്നുപറഞു ഇരുകൈകളുംകൊണ്ട് സ്വന്തം തല പൊത്തി പിടിക്കുന്ന അമ്മാവനെ ഞാനോര്‍ക്കുന്നു.അവിവാഹിത ജീവിതത്തിന്റെ ഭ്രാന്തന് ഏകന്തതകളില്‍ നിന്നും വീട് വിട്ടിറങി എങോട്ടെങ്കിലും നടന്നകലുന്ന യശോദ ഇളയമ്മ ഇടക്കെല്ലാം തന്നിരുന്ന കട്ടന്‍ചായയുടെ രുചി ഇപ്പോഴും നെന്‍ചിലെരിയുന്നു.
ആയിടക്കാണ്,,വയനാട് സാംസ്കാരികവേദിയുടെ ബാനറില്‍ മധുമാസ്റ്റര്‍ സംവിധാനം ചെയ്ത പടയണി എന്ന നാടകം കാണുവാന്‍ ഞങള്‍ പോകുന്നത്.എന്നെ സംബന്ധിച്ചിടത്തോളം അതൊരു വഴിത്തിരിവായി.എന്നിലെ നാടകത്തെ സംബന്ധിച്ച അല്പജഞാനത്തിന് കിട്ടിയ നല്ലോരു പ്രഹരമായി പടയണി.

എല്ലാ അര്‍ഥത്തിലും എന്നിലെ അതുവരെയുണ്ടായിരുന്ന നാടക സങ്കല്‍പ്പത്തെമാറ്റിക്കളഞ്ഞു.
അതില്‍ സൂത്രധാരനായി അഭിനയിച്ച അലി അക്ബര്‍ (ഇയാള്‍ പിന്നീട് മാമലകള്‍ക്കപ്പുറത്ത്, എന്ന ഒരു ആദിവാസി സിനിമയും നിരവധി സിനിമയും ഉണ്ടാക്കി),കരുണാകരന് മാസ്റ്റര്‍,നബോലന്‍ രവി(മുത്തപ്പന് കാവ് ഭാഗത്തെ അറിയപ്പെടുന്ന ഒരു
നല്ലവനായ ഗുണ്ടയായി ഇയാള്‍ ജീവിച്ചു),മുരളി ഇലക്കാട് തുടങിയവരായിരുന്നു അഭിനയിച്ചിരുന്നത്.അടിയന്തിരാവസഥയിലെ ഇന്ധ്യയും അധികാര മല്‍സങളുടെ
അടിയൊഴുക്കുകളും പ്രതീകാത്മകമായി അവതരിപ്പിക്കുന്ന ഒന്നായിരുന്നു പടയണി.
പടയണിക്ക് ശേഷം മധുമാസ്റ്റ്റുടെ സ്ഥിരം സന്ദര്‍ശകരായി ഞങ്ങള്‍ മാറി.
ആയിടക്ക് ജയില്‍ മോചിതരും ഒളീവില്‍നിന്നും പുറത്ത് വന്നവരുമായ പാര്‍ട്ടിനേതാക്കള്‍ കരയുന്ന മരക്കോവണി ചവിട്ടിക്കയറി തട്ടിന്‍പുറത്തെ മുറിയിലേക്ക് വരുമായിരുന്നു.
സിവിക് ചന്ദ്രന് എന്ന കവിയെ അങിനെയാണ് ആദ്യം കാണുന്നത്
അപ്പോള്‍ യൂനിവേഴ്സിറ്റി കലോല്‍സവത്തിന്റെ സമയമായി.നാടകം അവതരിപ്പിക്കല്‍
എന്റെയും സംഘത്തിന്റെയും കുത്തകയാണെന്ന് ഞങ്ങള്‍ ധരിച്ച് നടക്കുന്ന കാലം.
നാടകത്തെപ്പറ്റി വലിയ വിവരമില്ലാതിരുന്ന കാലത്ത് ആര്‍ക്കും കളിക്കാവുന്ന എന്‍.എന്‍ .പിള്ളയുടെ ഗുഡ് നൈറ്റ് നാടകം കളിച്ചു കേമത്തം നടിച്ചു നടന്നതല്ലാതെ പുതിയ നാടക സബ്രദായങളെക്കുറിച്ച് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല്.ധാരണ ഉണ്ടായി വന്നപ്പോഴാണ് മനസ്സിലായത്.എന്‍.എന്‍.പിള്ള തന്നെ എഡ്വ്വേര്‍ഡ് ആല്‍ബിയുടെ സൂ സ്റ്റോറി അടിച്ചുമാറ്റിയതാണ് ഗുഡ്നൈറ്റ് എന്ന്.ഗോഡ് ഫാദര്‍ എന്ന് തമാശ ചിത്രംകൂടി ഇല്ലായിരുന്നെങ്കില്‍ എന്‍.എന്‍.പിള്ളയുടെ കട്ടപ്പൊകയായേനെ

(N N Pillai not Edward അല്ബീ
അപ്പോഴാണ് സിവിക്ക് ചന്ദ്രന് നാലാംയാമം എന്ന ഒരു സ്ക്രിപ്റ്റുമായി വരുന്നത്.അഞാതനാമകര്‍ത്താവായ ഒരാളാണ് നാടകം രചിച്ചത് പറഞ്ഞുവന്നത് നാലാംയാമം എന്ന് നാടകത്തെക്കുറിച്ചാണല്ലോ.
പടയണി നാടകത്തില്‍നിന്നും അടിച്ചുമാറ്റിയ ചില ചലനങളും മധുമാസ്റ്ററുടെ ചില മിനുക്കലുകളും പ്രേംചന്ദ്,പവിത്രന് എന്നിവരുടെ ഇടപെടലുകളും കൂടിയായപ്പോള്‍ നാടകം യൂണിവേഴ്സിറ്റി തലത്തില്‍ ഒന്നാം സമ്മാനം നേടി.പടയണിയുടേയും മറ്റും സ്വാധീനം അവതരണത്തില്‍ ഉണ്ടായിരുന്നെങ്കിലും വര്ഷങളായി
മൂന്ന് പന്ധിതന്മാരും പരേതനായ സിംഹവും,അമാലന്മാര് തുടങ്ങിയ ശങ്കരപിള്ള നാടകങള്
കണ്ടുമടുത്ത പ്രേക്ഷകര്‍ക്ക് പുതിയ നാലാംയാമം അനുഭവമായി മാറി।പിന്നീട് ചുവന്ന വെളിച്ചവും ചെണ്ടയും അടിമകളും ഉടമകളും വിപ്ലവവും യൂണിവേഴ്സിറ്റി നാടകങളുടെ ഒഴിയാബാധയായി മാറുവാന്‍ നാലാംയാമം നിമിത്തമായി
അപ്പോഴും കുരിക്കല്ലേരി എവിടെ എന്ന ചോദ്യം ബാക്കിയാവുന്നു
(തുടരും......തുടരണമോ?..........)