Friday, June 26, 2009

എ.സോമന്- An unfinished poem - A Soman(അടുത്തറിയുന്നവര്‍ സോമന്‍മാഷ് എന്ന് വിളിക്കും,കൂടുതലടുത്തവര്‍ സോമന്‍ എന്ന് വിളിക്കും
അതിലുമടുപ്പമുള്ളവര്‍ എസോമന്‍ എന്ന് തന്നെ വിളിക്കും

ആരായിരുന്നു ഇയാള്‍? കോഴിക്കോട് എന്‍ചിനിയറിംഗ് കോളജിലെ ഇംഗ്ളീഷ് അദ്ധ്യാപകന്‍ ?
വിരലിലെണ്ണാവുന്ന ചെറുകഥകളും അതിലേറെ സാമൂഹ്യ വിമര്‍ശനങളുമെഴുതിയആള്‍ ?
ബിരുദ വിദ്യാര്-ഥിയായിരിക്കുബോള്‍ മുതല്‍ കോഴിക്കോടും പ്രാന്തപ്രദേശങളിലുമുള്ള
അനവധി പരലല്‍ കോളജുകളിലെ കുട്ടികളുടെ പ്രിയങ്കരനായ മാഷ് ?
എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി എഴുപതുകളുടെ അവസാനത്തില്‍ ഉദിച്ചുയരുകയും എണ്‍പതുകളുടെ ആരംഭത്തില്‍ അടിപതറി വീഴുകയും ചെയ്ത് ജനകീയ സാംസ്കാരിക വേദിയുടെ നേത്രനിരയിലേക്ക് ഉയര്‍ന്ന കേരള ചരിത്രത്തിലെ ആദ്യത്തെതെന്ന് പറയാവുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് ഡോക്ടര്‍ വിചാരണയിലെ ജനകീയ ന്യായാധിപന്‍ ?......
ഇത് മാത്രമായിരുന്നില്ല ഞങളില്‍ ചിലര്‍ക്കെങ്കിലും എസോമന്‍........

മാനന്‍ചിറയുടെ സിമന്‍ര്‍ ബന്‍ചുകളും കോഴിക്കോട് നഗാരം സ്റ്റേഷനിലെ ലോക്കപ്പില്‍ അടിവസ്ത്രം മാത്രമായി കഴിയേണ്ടിവന്ന രാത്രിയും മുറിബീഡിക്കായി തിരക്ക് പിടിക്കുന്ന സബ് ജയിലിലെ തടവുപുള്ളികള്‍ക്ക് ഇംഗ്ളീഷില്‍ അപേക്ഷയെഴുതികൊടുത്ത പകലുകളും,പിന്നെ.......അടിതെറ്റിയ

കിനാക്കളെയോര്‍ത്ത് പഴിച്ചും പഠിച്ചും പിന്നെ തകര്‍ന്നും .....
ഓര്‍ക്കുവാനേറെ...അര്‍ബുധം കാര്‍ന്നുതിന്ന ശരീരവുമായി ആശുപത്രിയിലേക്കുള്ള മരണവേഗത്തില്‍ അവന്‍ കുടിക്കാന്‍ ചോദിച്ചത് ഒരിളനീര്‍..പുലര്‍ച്ചെ അവന്‍ മരിച്ചു.
കട്ടിലിന്നരികില്‍ എനിക്കായി വെച്ചത് ഒരു ഇളനീര്‍തൊണ്ട് മാത്രം )
വേവലാതിപ്പുഴയേഴും കടന്നുനീ യാത്രയായ്
നിലാവെറിഞ്ഞയിടവഴികളുടെയവസാന

തോണിയുമിറങി നീ യാത്രയായഗ്നി
പഞജരത്തേരില്‍


പാതിവെന്തതലച്ചോറുണ്ണുവാനെത്തും
ഒറ്റച്ചിറകന്‍ കാക്ക ഞാന്‍

ഉഷ്ണിച്ചുപായും
പുകവണ്ടീയിലെങോതിളക്കുമോരാലിന്‍-
ചുവടുതിരഞുമുന്‍മാദം മുടിയഴിച്ചിട്ടുതുള്ളും
രാപ്പനീയായി നീ പൊരിഞതും

കടുംനിറം മോത്തിക്കുടിച്ചാഹ്ലാദമെബാടും
ചിതറിത്തെറിപ്പിക്കും മഴകളില്‍,
കടല്‍ത്തിരക്കുത്തില്‍
തര്‍ക്കിച്ചു നാളേറെയോടുവിലുല്‍സവം
കൈവിട്ട കുട്ടികളായിനാമലഞ്ഞു.

പുലരികള്‍ തിരഞുനാം
പ്രളയസൂര്യനെകുടിക്കുവാന്‍
അക്ഷരച്ചോരയില്‍
തകരുന്ന കപ്പലിന്നണിയം തിരഞുനാം
അപരന്‍റെ വാക്കുകള്‍കാതിലേക്കെബാടും
കോരിയൊഴിച്ചു നാ-
മമരസംഗീതം തുഴയുവാന്‍

ഭ്രാന്തെടുക്കുന്നൂ നിന്നാര്‍ദ്ര മനസ്സിളിലൊളിപ്പിച്ച
സഹനം നിനവില്‍ വരുബോള്‍.

എച്ചില്‍ക്കൊട്ടയില്‍ കയ്യിട്ടുനക്കും
കാലത്തിന്‍ കളീക്കോപ്പുകളായി സഖാക്കളോടുങവെ
ചിരിമറന്ന,
കടമുണ്ണൂന്ന
കൂട്ടിക്കോടുപ്പിന്‍ ലാഭനഷ്ടങള്‍ ചികഞുതീരുമെന്‍
രാപ്പകലുകളില്‍നിന്നും ഭാഗ്യവാന്‍
നീയാദ്യം പറന്നകന്നല്ലോ

ഓര്‍ക്കട്ടെ ഞാനാ വറുതിതന്നടുപ്പില്‍
വേവാതെ വെന്തനിന്‍ കഠിനബാല്യങളെ
വിശന്നുംവിയര്‍ത്തും
കുണ്ടനിടവഴികളിലുടക്കിയ ദിനങളെ
വയറ്റുപ്പിഴപ്പിന്‍ടെ ക്ലാസ്സ്മുറികളിലുരഞുതീര്‍ന്ന
നിന്‍തരുണ വേഗങളെ
ആരൊകളയുന്ന പാതിയെരിഞ
പുകക്കുഴല്‍ മൊത്തുവാന്‍ വെംബിയ കഠിനവയിലിന്‍
ലോക്കപ്പ് മുറികളെ

നീതിയുടെ നിലവിളി പാഥേയമാക്കിയ
നിരര്‍ഥക തീര്‍ത്തടനങള-
ടിവസ്ത്രമഴിപ്പിക്കുമതിക്രൂര
നിയമപാലനങള്‍,ഭിക്ഷകള്‍,
സ്വവര്‍ഗ്ഗകൊടുംവെലിയില്‍ പിണയും
പച്ചിലപാബിഴയും രാത്രികള്‍

ഒളിക്കുവനോന്നുമില്ലത്തവാന്‍ നീ
നഗ്നന്‍ കിടക്കുന്നെന്‍കൈക്കുരിശിലരുമയായ്
സര്‍വ്വാഗമര്‍ബുദശോഭയാല്‍

ഇല്ലെനിക്കോരു വാക്കുംനോട്ടവും ബാക്കിയാ
യൊരീയിളനീരിന്‍ തൊണ്ട് മാത്രമിനിയോര്‍മ്മയില്‍

ആയിരംപൈതങള്‍ക്ക് വയറ്റാട്ടിയാം നിന്നമ്മതന്‍
മടിയിലിറക്കികിടത്തുന്നൂ ചോരവാര്‍ന്നതാം
കാലത്തിന്‍ മാര്‍ബിള്‍മിനാരം നീ

തീപിടിച്ചോടുമീയതിവേഗ വണ്ടിതന്നിരുബ് –
പാളങളീലെങോട്ട് മാറണമെന്നറിയാതുഴലുന്ന
പട്ടിയുടബരപ്പായി ഞാന്‍ നില്ക്കവെ


ജ്വലിപ്പിചുനിര്‍ത്തട്ടെ ഞനെന്നക്ഷരജാലകവുമതി
ലൊട്ടിപ്പിടിച്ചൊരുനീലകാശവുമതിനെ
പ്പിളര്‍ക്കുമോരു മിന്നല്പിണരും

2004/sept


Wednesday, June 3, 2009

പടപേടിച്ച് പന്തളത്ത് ചെല്ലുബോള്‍…… JOHN ABRAHAM …………
Remembering the unbeatable legend on his 23rd death anniversary


അമ്മ അറിയാന്‍- ചിത്രീകരണകാലം.
മദ്യപാനമെന്ന ദിനചര്യയില്‍ പ്രത്യേകിച്ച് മാറ്റമൊന്നും വരുത്താതെതന്നെ ജോണ്‍ തന്‍റെ ജോലികള്‍ മുറപോലെ ചെയ്തുകൊണ്ടിരുന്നു.മദ്യമായിരുന്നല്ലോ ജോണിന്‍റെ ചോറ്(പലര്‍ക്കും സിനിമയാണ് തങളുടെ ചോറെന്ന് പറയുവാന്‍ മടിയില്ലെന്നോര്‍ക്കുക) ഒരു കാര്യത്തില്‍ ജോണ്‍ പ്രത്യേകിച്ച് ശ്രദ്ധിച്ചിരുന്നു,
വന്‍ മദ്യപാനികളെ തന്‍റെ സിനിമാപണിയുടെ ഏഴയലത്ത് പോലും ജോണ്‍ അടുപ്പിച്ചിരുന്നില്ല, അതുപോലെ വന്‍ ബുദ്ധിജീവികളേയും.ഇരു കൂട്ടരേയും പറ്റി ജോണിന്‍റെ കമന്‍റ് ഇതായിരുന്നു

''അവന്മാര്‍ ചുമ്മാ മനുഷ്യനെ സിനിയുണ്ടാകാന്‍ സമ്മതിക്കത്തില്ല.''

അരാജകവാദികളുടെ മുത്തപ്പനായ സാക്ഷാല്‍ ജോണ്‍ അബ്രഹാമാണ് ഈ പറയുന്നതെന്നോര്‍ക്കണം.അത് കൊണ്ടാണ്,നടനും സിനിമാക്കാരനും നര്‍ത്തകനും സര്‍വ്വോപരി നല്ലൊരു ലഹരിദായകനുമായ സുരാസുവിനെപ്പോലും ജോണ്‍ അകറ്റിനിര്‍ത്തിയത്.മറ്റൊരു മദ്യപാന സുഹ്രുത്തും നടനും ഗായകനുമായ ഹമീദ് മന്നിശ്ശേരിയെ സിനിമയുടെ പരിസരത്ത് വരാന്‍ ജോണ്‍ അനുവദിച്ചതേയില്ല.
അതില്‍ ഹമീദ്ക്കയുടെ പരിഭവം ഞാന്‍ ഏറെ കേട്ടിട്ടുള്ളതാണ്.
ഇനിയുമൊരാള്‍ കവി എ.അയ്യപ്പനാണ്.ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിങ് സ്ഥലത്ത് ഒരു അര്‍ധരാത്രിയില്‍ ഓടോറിക്ഷയില്‍ അരക്കുപ്പി മദ്യവുമായി വന്ന അയ്യപ്പനെ ഒന്നെത്തിനോക്കാന്‍പോലും ജോണിനെകിട്ടിയില്ല.
വന്നത് കവി അയ്യപ്പനായതിനാലും അരകുപ്പി കൈവശമുള്ളതിനാലും കള്ളുകുടിക്കന്‍ പോയിട്ട് കഞ്ഞികുടിക്കാന്‍ വകയില്ലാതിരുന്ന ഞാനും മറ്റാരൊക്കെയൊ അയ്യപ്പനെയും തട്ടിയെടുത്ത് മട്ടാന്ചേരി കടപ്പുറത്തെവിടെയോപോയി രാത്രിയെ ഓടിച്ചകറ്റി.
ഞങള്‍ രാത്രിയെ മാത്രമെ ഓടിച്ചകറ്റിയുള്ളൂ എന്നാല്‍ ജോണ്‍ സാക്ഷാല്‍
അയ്യപ്പനെത്തന്നെ ആ രാത്രിയില്‍ പടികടത്തി,അതിനായി കോട്ടപ്പുറത്ത്നിന്നും സിനിമാസംഘാടകനായി വന്ന ചാരുമംജ്ദാര്‍ ലൈന്‍ അജയ്യമല്ലേ എന്ന് സന്ദേഹിച്ചുതുടങിയ സെബാസ്റ്റ്യനേയും അമ്മ അറിയാനിന്‍റെ മുഖ്യസംഘാടക നായ അമ്മദിനേയും ജോണ ഏര്‍പ്പാടാക്കിയിരുന്നു.ഇങിനെയൊക്കെയായിരുന്നെങ്കിലും ഒറ്റയായും തെറ്റയായും അരാജകവാദികള്‍ ജോണിനെ തിരക്കിയെത്തുക പതിവാണ്.
ദാരിദ്രത്തില്‍ പൊതിഞ്ഞ ചിത്രീകരണദിനങള്‍,
ഫിലിം വാങിക്കുവാന്‍ പണമില്ലാത്ത അവസ്ഥകള്‍,
കനലെരിയുന്ന മനസ്സുമായി ജോണ്‍,
ചിലപ്പോഴെല്ലാം സ്റ്റാലിനെപ്പോലെ പെരുമാറിയിരുന്ന അമ്മദിന്‍റെ കടുംപിടുത്തങള്‍ ഏല്ലാമായപ്പോള്‍ ജോണിന്നും പിടിവിട്ടു.ഫലം ചിത്രീകരണം നിലച്ചു.
ജോണ്‍ കുടിനിര്‍ത്തിയാലേ ഇനി ഷൂട്ടിംഗ് വേണ്ടതുള്ളൂ എന്ന തീരുമാനം വന്നു.

എല്ലവരും പിരിഞ്ഞു.ജോണ്‍ പന്തളത്തുള്ള ചേച്ചിയുടെ വീട്ടിലേക്കും യാത്രയായി.ജോണ്‍ മദ്യപാനം നിര്‍ത്തിയെന്ന വാര്‍ത്ത പ്രചരിച്ചു.സഹമദ്യപാനികള്‍ പലരും നിജസ്ഥിതി അറിയുവാന്‍ പന്തളത്തേക്ക് വണ്ടികയറാനൊരുങി,എന്നാല്‍ ജോണിന്‍റെ പന്തളം വിലാസം അമ്മദ് രഹസ്യമായി വെച്ചിരുന്നതിനാല്‍ ആര്‍ക്കും ജോണിനെ കണ്ടെത്താനായില്ല.
ജോണിനെക്കുറിച്ച് അമ്മദ് പുറ്ത്തുവിടുന്ന കാര്യങള്‍മാത്രമെ ഞങള്‍ക്കുണ്ടയിരുന്നുള്ളൂ.
മദ്യപാനം പൂര്‍ണ്ണമായി നിര്‍ത്തി,അമ്മയെപ്പോലെ ജോണ്‍ സ്നേഹിക്കുന്ന ശാന്തമ്മ ചേച്ചിയുടെ ശാസനാപൂര്‍ണ്ണമായ വത്സല്യങളീല്‍ ജോണ്‍ അടുത്ത ഷെഡ്യൂളിന്‍റെ ആലോചനയിലാണെന്നാണ്
അമ്മദില്‍നിന്നും അറിയുവാന്‍ കഴിഞ്ഞത്.അടുത്ത ഷെഡ്യൂള്‍ തുടങുന്നതും കാത്തിരിക്കുന്നതിന്നിടയിലൊരുദിനം അമ്മദിന്‍റെ ഫോണ്‍ വന്നു.ജോണിന് നല്ല സുഖമില്ല നിങള്‍ ഉടനെ പന്തളെത്തത്തണം.എന്താണസുഖം എന്ന എന്‍റെ ചോദ്യത്തിന്‍ മദ്യപാനം നിറുത്തിയത്കൊണ്ടുള്ള എന്തോ പ്രശ്നങളാണ്,നിങളെ കാണണം എന്ന് ജോണ്‍ പറഞ്ഞു.
മുന്‍പ് മദ്യപാനം ഉള്ള ജോണിനെ പേടിച്ചാല്‍ മതിയായിരുന്നു.ഇപ്പോള്‍ മദ്യപാനം നിര്‍ത്തിയ ജോണീനെയും പേടിക്കണമെന്ന അവസ്ഥയായിരിക്കുന്നു.ഏതായാലും ഞാന്‍ പടപേടിച്ചുതന്നെ പന്തളത്തേക്ക് ബസ്സുകയറീ.


അതിരാവിലെയാണ് ഞാന്‍ പന്തളത്തെത്തിയത്.
അസ്വസ്ഥചിത്തമായ മനസ്സും സിംഹഗര്‍ജനവുമായി നില്‍ക്കുന്ന ജോണിനെ പ്രതീക്ഷിച്ചുചെന്ന എനിക്ക് തെറ്റി.
കുളിച്ച് അലക്കിയ ശുഭ്രവസ്ത്രം ധരിച്ച് വായിക്കാനുള്ള കണ്ണടയും ഫിറ്റ് ചെയ്ത് അതാ നില്‍ക്കുന്നു,ജോണ്‍.
ശാന്തമ്മചേച്ചിയുടെ സ്നേഹവും കരുതലും ജോണിനെ നേരെയാക്കിയെടുത്തു എന്നെനിക്ക്
ബോദ്ധ്യമായി.ജോണിനോടോപ്പം പ്രാതല്‍ പങ്കിടുബോഴും ജോണിന് എന്തെങ്കിലും പ്രശ്നമുള്ളതായി എനിക്ക് തോന്നിയില്ല.എന്നാല്‍ ഭക്ഷണം കഴിഞ്ഞ് എന്നെയും കൂട്ടി ജോണ്‍ മുറ്റത്തേക്കിറങി കിണറ്റിന്‍കരയില്‍ ചെന്നുനിന്നു കൈവിരലുകള്‍കോണ്ട് ഫ്രെയിം വെച്ച് എന്നോട് പറഞ്ഞു.ഇതിന്നുള്ളില്‍(കിണറ്റില്‍) വേണു ക്യാമറായുമായി ഇറങണം.180 ഡിഗ്രിയിലൊരു പാനിംഗ്,അതവസനിക്കുന്നതിന് മുബ് പുരുഷന്‍റെ(അമ്മ അറിയാനിലെ എന്‍റെ കഥാപാത്രത്തിന്‍റെ പേര്)മോണോലോഗ് തുടങണം.ഞാന്‍ അന്തംവിടും മുബ് ജോണ്‍ എന്നെയുംകൊണ്ട് മുറ്റത്തിന്‍റെ മറ്റൊരു മൂലയിലേക്ക് പോയി.
തുബച്ചെടികള്‍ നിറഞ്ഞുനില്‍ക്കുന്ന പറബില്‍ ജോണ്‍ കുനിഞ്ഞിരുന്നുകൊണ്ട് പറഞ്ഞു,ഇതിലെയാണ് നീ പാറുവിനെയും(അമ്മ അറിയാനിലെ നായികാ കഥാപാത്രം)കൊണ്ട് വയാട്ടിലേക്ക് പോകേണ്ടത്,വേണു ക്യാമറായുമായി ഇതിന്‍റെ മുകളീല്‍ നില്കണം.....ഇപ്പോള്‍ എനിക്ക് കാര്യങളൂടെ കിടപ്പ് മനസ്സിലായി...ജോണിന്‍റെ ഫ്രയിമുകള്‍ ഒന്നൊന്നായി മനസ്സില്‍നിന്നും പുറത്തേക്ക് വന്നുകൊണ്ടിരുന്നു.(Purhan on his way …….in AMMA ARIYAN)

ഉമ്മറവാതില്‍ക്കല്‍ വന്നു ചേച്ചി ജോണിനെ അകത്തേക്ക് വിളിച്ചു.ജോണ്‍ ഉച്ചത്തില്‍ പാക്കപ്പ് പറഞ്ഞു,പിന്നെ കൊച്ചുകുട്ടിയായി അക്ത്തേക്ക്…
തനിച്ചായപ്പോള്‍ ചേച്ചി പറഞ്ഞു..രാത്രിയില്‍ രാജന്(ജോണിനെ വീട്ടില്‍വിളിക്കുന്ന പേര് )തീരെ ഉറക്കമില്ല,നിങളുടെയൊക്കെ പേരു വിളിച്ച് ഷൂട്ടിംഗാണ്.ഡോക്ടറൂടെ അടുത്തേക്ക് വരാന്‍ കൂട്ടാക്കുന്നില്ല.എങിനെയെങ്കിലും സമ്മതിപ്പിച്ച് ഡോക്ടറെ കാണിക്കണം.

അമ്മ അറിയാനിലെ ചിത്രീകരണത്തിനിടയില്‍ ജോണ്‍ വഴക്ക് പറയാത്ത് ചുരുക്കം ഒരാളില്‍ ഒന്ന് ഞാനായിരുന്നതിനാലും ജോണിനെ അനുനയിപ്പിക്കാനുള്ള ചില വിദ്യകള്‍ കൈവശമുള്ളതിനാലും( നമ്മള്‍ രണ്ടാളൂം കുന്നംകുളത്തുകാരാരണെന്നും ഇരുവരുടേയും അമ്മവീട് പനക്കല്‍ തറവാടണെന്നും പറയുകയാണ് ആദ്യപടി,അല്ലെങ്കില്‍ മാര്‍ത്തോമ്മാ സ്ഭക്കാരായ ഞങള്‍ക്ക് സംയുക്തമായി പാടാന്‍കഴിയുന്ന ചില ഭക്തി ഗാനങള്‍ അതിന്‍റെ തമാശ ആസ്വദിച്ച് പാടുക...ഇതൊക്കെയാണ് ചിലപ്പോഴൊക്കെ ഞാന്‍ പ്രയോഗിക്കാറ്) പക്ഷെ ഇത്തവണ അതൊന്നും വേണ്ടിവന്നില്ല എന്നതാണ് നേര്.
''നമുക്ക് ഡോക്ടറെ കാണാം '' എന്ന് ഇങോട്ട് പറഞ്ഞ് ഒരത്ഭുതം പോലെ ജോണ്‍ ഇറങിവന്നു.
പന്തളം ജനറല്‍ ആശുപത്രിയിലെ മാനസികരോഗികളുടെ വാര്‍ഡാണ് അടുത്ത രംഗം. അപ്പുറത്തും ഇപ്പുറത്തുമുള്ള കട്ടിലുകളില്‍ വിവിധതരക്കാരായ മാനസിക രോഗികള്‍
ചുവരിനോട് ചേര്‍ന്നുള്ള ഒരു ഇരുബ് കട്ടിലില്‍ ജോണ്‍.

അപ്പോഴേക്കും അമ്മ അറിയാനിലെ നടനും നല്ലൊരു ഗസല്‍ ഗായകനും സര്‍വ്വോപരി ജോണ്‍ അനുയായിയുമായിതീര്‍ന്ന ഫോര്‍ട്ട് കൊച്ചിയുടെ സ്വന്തം നസീം എത്തി.എനിക്ക് സമധാനമായി,കൂട്ടിനൊരാളുണ്ടല്ലോ. ജോണിനുള്ള പ്രത്യേക പരിഗണന പ്രമാണിച്ച് ഞങള്‍ക്കും കിട്ടി പ്രത്യേക പരിഗണന-അതായത് താഴെ തറയില്‍ പത്രക്കടലാസ് വിരിച്ച് കിടക്കുവാനുള്ള പരിഗണന.സര്‍ക്കാര്‍ ആശുപത്രിയില്‍,അതും പന്തളം പോലൊരു രാജ്യത്ത്......

വാര്‍ഡില്‍ അഡമിറ്റ് ആയ ഉടനെ ജോണ്‍ ഞങളൂടെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായി.താഴെ തറയില്‍ പത്രം വിരിച്ചുകിടക്കുന്ന ഞങളോട് അവിടെ കിടക്കേണ്ടേന്നും ചേച്ചിയുടെ വീട്ടില്‍ പോയി കിടക്കാനും ജോണ്‍ നിര്‍ബന്ധിച്ചു.പോരാത്തതിന്,ഞാന്‍ കുടിനിര്‍ത്തിയതാ നിങള്‍ വേണേല്‍ രണ്ടെണ്ണം കഴിച്ചോ എന്ന് പറ്ഞ്ഞ് പന്തളത്ത് എവിടെയൊക്കെ മദ്യ ഷാപ്പുണ്ടെന്നും ജോണ്‍ വിശദീകരിച്ചുതന്നു.


(Nilambur Balan & Ramachandran Mokeri in AMMA ARIYAN)സാദാ രോഗികള്‍ക്ക് നല്‍കാറുള്ള ചില ഗുളികകളുമായി വരുന്ന നഴ്സ് കുട്ടിയോട്
എനിക്ക് കറണ്ട് വെക്കുന്നില്ലേ എന്ന് ജോണ്‍ തമാശയാക്കും.ക്രമേണ അവള്‍ക്ക് ജോണിനോട് ആരാധനയായി. അവള്‍ പോയിക്കഴിയുബോള്‍ ജോണ്‍ പറയും...കോട്ടയത്തെ ആഴ്ചപ്പതിപ്പുകള്‍ വായിച്ച് ഇവള്‍ക്ക് എന്നോട് പ്രേമം കയറിയെന്ന്. അങിനെ സംഭവിച്ചോട്ടെയെന്ന് ഞങളും ആത്മാര്‍ഥമായി ആഗ്രഹിച്ചു.
ദിവസങള്‍ അങിനെ കഴിഞ്ഞു,
.. സൈക്ക്യാട്രിസ്റ്റ് വിവരമുള്ളൊരു മനുഷ്യനായിരുന്നു എന്ന് ജോണ്‍ ആദ്യമേ പറഞ്ഞിരുന്നു.സംഗതി നേരാണെന്ന് എനിക്കും നസിമിന്നും ബോദ്ധ്യപ്പെടാന്‍ കുറച്ചുദിവസമെടുത്തു. ഡോക്ടര്‍ പറഞ്ഞു,
മദ്യപാനം പെട്ടെന്ന് നിര്‍ത്തിയതിന്‍റെ പ്രശനങളാണ്, hallucinations…ജോണിന്നും അതറിയാം അതിനാല്‍ ഡോക്ടര്‍ ജോണിന്ന് ഇഷ്ടപ്പെട്ട ഒരു മരുന്നു വിധിച്ചു.ദിവസവും രണ്ട് പെഗ്ഗ് കഴിക്കാം..
അതില്‍ക്കൂടുതല്‍ പാടില്ല.രോഗി ഇച്ചിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല്.
നഴ്സ് കുട്ടിക്കായിരുന്നു മദ്യം കസ്റ്റഡിയില്‍ വെക്കാനും രണ്ട്-രണ്ടേ രണ്ട്‌- പെഗ്ഗ് കൊടുക്കുവാനും അധികാരമുള്ളൂ.ദിവസങള്‍ കഴിഞപ്പോള്‍ ജോണ്‍ പഴയ ജോണായി.
ഫ്രയിമുകള്‍ ക്രത്യമായി.
അമ്മ അറിയാനിലെ സീനുകള്‍ ക്രത്യമായി.
അകബടിക്കാരായ ഞങള്‍ വിവരം അമ്മദിനെ അറിയിച്ചു.അമ്മദിന്‍റെ മറുപടി വന്നു.അടുത്ത് ഷെഡ്യൂള്‍ ഏര്‍പ്പാടാക്കി.എല്ലാം റെഡി ,നിങള്‍ ജോണീനെയും കൊണ്ട് തിരുവനന്തപുരത്തേക്ക് വരിക. ജോണ്‍ തന്‍റെ ആരാധിക നഴ്സ് കുട്ടിയോട് യാത്ര പറയാന്‍ ഒരു മിനിറ്റ് നേരത്തേക്ക് അപ്രത്യക്ഷനായി(purushan meets Dr.I.Rajan in AMMA ARIYAN)
ഡിസ്ചാര്‍ജ്ജ് വാങി ഞങള്‍ ജോണിനെയുംകൊണ്ട് പന്തളത്തുനിന്നും തിരുവനതപുരത്തേക്ക് ബസ് കയറി.
ഏറ്റവും പുറകിലത്തെ സീറ്റില്‍ ഞങള്‍ മൂവര്‍ മാത്രം.
ബസ്സ് അല്പദൂരം മുന്നോട്ടോടിക്കാണും ജോണ്‍ തന്‍റെ കയ്യിലെ സന്ചിയില്‍ നിന്നും ഒരു ഫുള്‍ കുപ്പിയെടുത്ത് വായിലേക്ക് കമിഴ്ത്തുന്നു.ഞാനും നസീമും അന്തംവിട്ടു.ഇതെങിനെ സംഘടിപ്പിച്ചു? ഞങളുടെ കണ്ണുവെട്ടിച്ച് ജോണ്‍ എങും പോയില്ലല്ലോ?കുടി കഴിഞ്ഞാല്‍ ജോണിന്‍റേത് മാത്രമായ ശൈലിയില്‍ ചിറി തുടച്ച് താടിയുഴിഞ്ഞ് ഒരു കള്ളച്ചിരി ചിരിച്ച് ജോണ്‍ പഴയ ജോണായി. പറഞ്ഞു.ഏതായാലും ഡിസ്ചാര്‍ജല്ലേ ,രോഗം മാറാനുള്ള മരുന്ന് ആശുപത്രിയില്‍ ഇട്ടേച്ച് പോരുന്നതെന്തിനാ?,ഞാനിതങെടുത്തു,ജോണ്‍
നഴ്സ്കുട്ടിയോട് യാത്രപറയാന്‍ പോയതിന്‍റെ രഹസ്യം അപ്പോഴാണ് ഞങള്‍ക്ക് പിടികിട്ടിയത്.ജോണിന് പ്രണയം രണ്ട് കാര്യങളോടെ ഉണ്ടായിരുന്നുള്ളൂ,മദ്യത്തിനോടും സിനിമയോടും.ഇതില്‍ ഏതിനോടാണ് പ്രഥമപ്രണയം എന്ന് മാത്രമെ എനിക്കറിയാതുള്ളൂ