Saturday, July 24, 2010

ദൈവത്തിന്‍റെ തൊപ്പി (ഏകാംഗ നാടകം)

ഗ്രീന്‍ റൂമാണ് രംഗം
അയയില്‍ തൂങിയാടുന്ന വേഷങള്‍
മുഷിഞ്ഞവ,നിറപ്പകിട്ടുള്ളവ,നിറം കെട്ടവ
കോമാളിമുതല്‍ ഗാന്ധിവരെയുള്ളവര്‍ക്ക് ധരിക്കാവുന്നവ

രാജവിനുള്ള കിന്നരിവെച്ച തലപ്പാവുമുതല്‍
കോരന്‍റെ പഴയ കുബിള്‍തൊപ്പിവരെ
ആണിനും പെണ്ണിനും ധരിക്കാവുന്നവ
ആണും പെണ്ണും കെട്ടവര്‍ക്കും ധരിച്ചു നോക്കാവുന്നവ
നിറങളുടെ ഒരു കടല്‍
മേശമേല്‍ തൊപ്പികള്‍,
തലപ്പാവുകളൊ അതിലധികം

വയലില്‍ പണിയെടുക്കുന്നവന്‍റെ പാളതൊപ്പിയും
രാജ്യം പോയവന്‍റെ കിരീടവും
ഗാന്ധിതൊപ്പിയും
ബിഷപ്പിന്‍റെ തൊപ്പിയും വ്യത്യസ്തം
പട്ടാളക്കാരന്‍റെ വിരഹവും രക്തവും കലര്‍ന്ന തൊപ്പി.

സായ്പിന്‍റെ തൊപ്പികളൊ നിരവധി
കൂര്‍ത്തതും പരന്നതും ചരിഞ്ഞതും തലതിരിച്ചിടുന്നതും അങിനെ എത്രയെത്ര

ഇനിയുമുണ്ട് തൊപ്പികളേറെ
രക്ത നക്ഷത്രം മുത്തംവെക്കുന്ന ബോളീവിയന്‍ തൊപ്പി
വിയറ്റ്നാമിന്‍റെ സഹനത്താല്‍
കീറിയ കൂര്‍ബന്‍ വൈക്കോല്തൊളപ്പി
കുങന്മാരെ പറ്റിച്ച അബ്ദുള്ളയുടെ പഴയ തുണിതൊപ്പിയേക്കാളും
രസകരം കോമാളിതൊപ്പിക ളുടെ കാര്യമാണ്


പോലീസുകാരന്‍റെ വിയര്‍പ്പിന്‍റേയും എണ്ണയുടേയും പാടപറ്റിയ തൊപ്പി
കള്ളന്‍റെയും കാമുകന്‍റേയും കൌശലതൊപ്പി
കള്‍
തോറ്റുതൊപ്പിയിട്ട നാടകക്രത്തിന്‍റെ തൊപ്പി
ചെകുത്താന്‍റെ തൊപ്പിയുടെ ചന്തം കാണുബോഴാണ്
ദൈവത്തിന് തൊപ്പിയില്ലല്ലോ എന്ന് നമുക്കോര്‍മ്മ വരിക
തൊപ്പികള്‍ നാനാവിധം
ഒരോ തൊപ്പിക്കുണ്ട് ഒരോ കഥ
അത് തൊപ്പിയുമായി കളിക്കുന്നവര്‍ക്കേ അറിയൂ

ജീവിതവുമായി കെട്ടിമറിഞ്ഞ് തോറ്റുതൊപ്പിയിട്ടവര്‍ക്കറിയില്ല.

കുപ്പായങളും തൊപ്പികളും കഴിഞാല്‍ പിന്നെയുമുണ്ട്
ചമയക്കാര ന്‍റേ കയ്യില്‍ പലതും

കളിമണ്‍ തലകളില്‍ ഒട്ടിച്ചുവെക്കാവുന്ന വിഗ്ഗുകള്‍
കഷണ്ടിയെ മറക്കാനോ മറയ്ക്കാനോ ഉള്ളവ
യുവാവിനെ വ്രദ്ധനും ബാലനെ ബാലികയും
യ്യൌവ്വനത്തെ യയാതിയുമാക്കുന്ന മുടിഞ്ഞവിദ്യകള്‍
ഉറഞുതുള്ളുന്ന വെളിച്ചപ്പാടിനും
രക്താക്രാന്തയായ യക്ഷിക്കും ചേര്ന്നഞ പനക്കുല മുടികള്‍
വിഗ്ഗുകള്‍ അലങ്കരിച്ച മരിച്ചതലകള്‍ നിരന്നുനില്ക്കുന്ന
മേശയില്‍ഇനിയുള്ളത് ചായം പകര്ന്ന പാത്രങളാണ്

ഇപ്പോള്‍ ചമയക്കാരനും റെഡി
ഇനിയാണ് നാടകം
ആരാണ് അഭിനയിക്കുക?
അരാണ് ചമയമണിയുക?
പ്രേക്ഷകരില്നികന്നാരെങ്കിലും വരുന്നതാണ് നല്ലത്
വരുന്നവന്‍ ആരുമാകട്ടെ,
ചമയങളണിയാന്‍ തയ്യാറുള്ളവര്‍ ആവണമെന്നുമാത്രം
വേഷംകെട്ടാന്‍ തയ്യാറുള്ളവനായിരിക്കണം

കയറിവരുന്നവന്‍
കണ്ണാടിക്ക് നേരെ തിരിഞ്ഞിരിക്കട്ടെ

ഇനി ചമയക്കാരന്റെ പണിയാണ്
അയാള്‍ തന്റെഞ ഇരയെ പ്രേക്ഷകര്ക്ക് പിന്മുനഖമായി ഇരുത്തുന്നു.
അദ്രശ്യനായ കണ്ണാടിയില്‍ നോക്കി ഇരിക്കുക മാത്രമാണയാള്ക്ക് ജോലി
ബാക്കിയെല്ലാം ചമയക്കാരന്‍ ചെയ്തുകൊള്ളും
ഇപ്പോള്‍ ദൈവത്തിന്റെഇ വിരലൂകളാണ് ചമയക്കാരന്റേ‍ത്
അയാള്ക്ക ത്കൊണ്ട് തന്റെറ ഇരയെ ദൈവമോ ചെകുത്താനോ ആക്കാം
കള്ളനും പോലീസുമാക്കാം
കാമുകനെയും കാമുകിയേയുമാകാം
തെണ്ടിയും പ്രധാനമന്ത്രിയും അയാള്ക്ക്ഇ വെറും വരകള്കോേണ്ടുണ്ടാക്കാം
വാദിയേയും പ്രതിയേയും
വഴിയില്‍ വീണുപോയ സൈനീകനേയും
ചൊറികുത്തിയ ദുരിതകുമാരന്മാരേയും
അവിഹിത ഗര്ഭി ണികളേയും
നിമിഷങള്കൊഭണ്ട്.

ചെകുത്താനും രാജാവും
ജാരനും
അയാള്ക്ക് വെറും പുഷപം
ചമയങളുടെ സമയം കഴിയുന്നു.
ഇനി പ്രേക്ഷകര്‍ക്ക് ഉത്തരം കണ്ടുപിടിക്കാനുള്ള അവസരമാണ്

അദ്രശ്യമായ ഗ്രീന്‍റൂമിലെ കണ്ണാടിയിലേക്ക് നോക്കി
പ്രേക്ഷകര്‍ക്ക് പുറംതിരിഞ്ഞിരിക്കുന്ന ഇരയെ ചൂണ്ടി
ചമയക്കാരന്‍ ചോദിക്കുന്നു

ആരെയാണ് ഞാന്‍ സ്രഷ്ടിച്ചത്?
ആരാണ് നിങള്‍ക്ക് പുറം തിരിഞ്ഞിരിക്കുന്നത്?

പ്രേക്ഷകര്‍ക്ക് ഒരോരുത്തര്‍ക്കും ഉത്തരം പറയാന്‍ അവസരമുണ്ട്
അതാണീ നാടകത്തിന്‍റെ പ്രതേകത
പറയൂ...... ആരെയായിരിക്കും ഞാന്‍ സ്രഷ്ടിച്ചത്?
അതെ.പ്രേക്ഷകര്‍ ഒരൊരുത്തരായി അവരുടെ ഉള്ളിലുള്ളത്പുറത്തെടുക്കുന്നു
യേശുവിനെ കിരിശിലേറ്റിയ ശൌര്യം പുറത്തുവരുന്നു
പ്രേക്ഷകരില്‍ ഒന്നാമന്‍ വിളിച്ചു പറഞ്ഞു

" കള്ളന്‍"

ഉടന്‍ രണ്ടാമന്‍ തിരുത്തി
'അല്ല,അത് രാജാവാണ്"
പിന്നെ ഒരൊരുത്തരായി അവരുടെയുള്ളിലെ
അവരാഗ്രഹിച്ച കഥാപാത്രത്തെ തിരിച്ചറിഞ്ഞു
പോലീസ്
കാമുകന്‍
യാചകന്‍
അച്ചന്‍
അമ്മ
മീന്‍കാരന്‍
പട്ടാളക്കാരന്‍
നേതാവ്-- കഥാപാത്രങളുടെ പട്ടിക അവസാനിക്കുന്നില്ല
പുരോഹിതനും
അഭിസാരികയും
കലാകാരനും കള്ളനും
രോഗിയും വൈദ്യരും
ചക്രവര്ത്തി്യും
കൊലപാതകിയും
ജഡ്ജിയും
ഭാര്യയും
ഒറ്റുകാരനും
കവിയും

എല്ലാം ഒന്നൊന്നായി ഒരോരുത്തരുടെ മനസ്സിലും നാക്കിലും നിറഞ്ഞു.

“’മതി നിര്ത്തു ക നിങളുടെ ആരോപണങള്‍...”’എന്ന് ചമയക്കാരന്‍
പറയുന്നത് വരെ പ്രേക്ഷകര്‍ തങളുടെ ആരോപണങളുമായി ബഹളം വെച്ചുകൊണ്ടിരുന്നു.

‘’അതെ നാടകം അവസാനിപ്പിക്കാന്‍ സമയമായി
നോക്കൂ ഈ വിരലുകള്‍ നോക്കൂ....ദൈവത്തിന്റെം ഈ വിരലൂകള്‍ നോക്കൂ...ഇത്
കൊണ്ട് എനിക്ക് സ്രഷ്ടിക്കാനാവുന്ന എല്ലാ വേഷങളും നിങള്‍ പറഞ്ഞു കഴിഞ്ഞു.ഒരാള്ക്ക് ഇത്രയധികം വേഷങള്‍ ആകാന്പ റ്റുമെന്നും നിങള്ക്ക്ര ഇനി സമ്മതിക്കാമല്ലോ

അതിനാല്‍ ഞാനിതാ ഈ നാടകം ഇവിടെ അവ്സാനിപ്പിക്കാന്‍ പോവുകയാണ്
നിങള്‍ ഇയാളില്‍ കണ്ടേത്തിയതോ ആരോപിച്ചതോ ആയ കഥാപാത്രവുമായി മുന്നോട്ടുതന്നെ പോവുക”
ചമയക്കാരന്‍ അതുവരെ പ്രേക്ഷകര്ക്ക് പുറംതിരിഞ്ഞിരുന്ന തന്റെി ആരോപിതനെ പ്രേക്ഷകര്ക്ക്ി നേരെ തിരിച്ചു നിര്ത്തുറന്നു.
അതെ ഒന്നും സംഭവിക്കാത്ത മട്ടില്‍ അയാള്‍ പഴയ പടിതന്നെ നമുക്ക് മുന്നില്‍ നില്ക്കു ന്നു.
ചമയങളൊന്നുമില്ലാതെ;പച്ചയായി.
ആയാള്‍ തന്റെ് ഭാഗം അഭിനയിച്ചു കഴിഞ്ഞുവെന്ന മട്ടില്‍ തിരിച്ചു നടക്കുബോള്‍…. ചമയക്കാരന്‍ തനിക്ക്
തൊപ്പി തിരയുബോള്‍…………. നാടകം തീരുന്നു.

No comments: